Wednesday, November 24, 2010

വിളവുകാലം.

വിളവുകാലം.

സമരം നിശബ്ദമാണ്...
ഇറങ്ങിപ്പോക്കുകളില്‍
മറഞ്ഞ പുഞ്ചകള്‍ക്കൊപ്പം,
പുല്‍ച്ചാടികളും,
പച്ചത്തവളയും,
വരാലും, പരലും,കാരിയും
കൈത്തോട് വഴി
എങ്ങോ മറഞ്ഞുപോയി.

അനാഥത്വം പേറി
നുകപ്പാടിന്റെയൊരു
കണ്ണീര്‍ചാലെങ്കിലും
കാത്തുകിടക്കും ഏലകള്‍...


കാല്‍ പ്പെരുമാറ്റത്തിന്
കാതുചേര്‍ത്ത്
കാടുമൂടിക്കിടക്കുന്ന
നടവരമ്പുകള്‍...


ഞാറ്റുപാട്ടിനും,
കൊയ്ത്തും, മെതിപ്പാട്ടിനുമൊപ്പം
പാടിയ വിപ്ലവഗാനങ്ങളുമിന്ന്
ഏലകള്‍ക്കൊപ്പം
മണ്ണുമൂടിപ്പോയി.

പടുത്തുയര്‍ത്തുക..!
നിലകള്‍ മറന്നു നിങ്ങള്‍
പുതിയ വിപ്ലവകോട്ടകള്‍....

അറിയുക...!
"നിങ്ങള്‍ വിതയ്ക്കുന്നതിന്റെ
വിളവെടുപ്പിലേക്കധിക കാലമില്ല.."

5 comments:

  1. "നിങ്ങള്‍ വിതയ്ക്കുന്നതിന്റെ
    വിളവെടുപ്പിലേക്കധിക കാലമില്ല.."

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു.. ഭാവുകങ്ങൾ..കവിതകൾ പുസ്തകമാക്കിയിട്ടുണ്ടോ?

    ReplyDelete
  3. നല്ല കവിത എല്ലാം കുടെ പെറുക്കി ഒരു കവിതാ സമാഹാരമാക്കു

    ReplyDelete
  4. ബാല്യത്തിൽ, കൊയ്തൊഴിഞ്ഞ പാടത്ത് പുതുമഴയ്ക്കൊപ്പം വന്ന പരൽമീനുകൾക്കു പുറകെ പാഞ്ഞിരുന്നു. ആ പാടങ്ങളൊക്കെ ഇപ്പോൾ മണലൂറ്റിമാറ്റിയ ഗർത്തങ്ങളായി. കതിർതൂങ്ങിനിന്ന പാടങ്ങളുടെ വരമ്പുകളിൽ കുളക്കോഴികൾക്കായി വലവിരിച്ച് പതുങ്ങിയിരുന്നിരുന്നു. നികത്തിപ്പൊക്കിയ പാടത്തു വളർന്ന റബർമരങ്ങൾക്കിടയിൽ കുളക്കോഴിയും വേട്ടയില്ലാതെ തന്നെ വേരറ്റു. ഓർമ്മപ്പെടുത്തലുകൾക്കു നന്ദി.

    ReplyDelete