Thursday, June 21, 2012

"ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ?


"ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ???


എന്തെഴുതാൻ തുടങ്ങുമ്പോഴും മനസ്സിൽ തിരതുള്ളി വരുന്ന ചില ചിന്തകൾ...
ഒൻപതാം ക്ലാസ്സിലെ ചെറുകഥാ മത്സസരത്തിൽ, മനസ്സിൽ നാമ്പിട്ട പ്രണയത്തിന്
വർണ്ണച്ചിറകുകൾ വിടർത്തി കടലാസ്സിൽ പകർത്തിപ്പോൾ, അത് വായിച്ച് ടീച്ചർ പറഞ്ഞത്..

മാലിനി... എന്താ എഴുതി വച്ചിരിയ്ക്കുന്നത് ചുംബനത്തെക്കുറിച്ചക്കെ
ഇത്ര ആധികാരികമായി... നിനക്കതിനുള്ള പ്രായമായിട്ടില്ല കുട്ടി.. മാധവികുട്ടിയുടെ
കഥകൾ വായിച്ചിട്ടുണ്ട് അല്ലെ.. അതാ ഇന്നത്തെ പെൺകുട്ടികളുടെ ഒരു കുഴപ്പം...
എഴുതുമ്പോൾ മാധവി കുട്ടി, പാടുമ്പോൾ ചിത്ര, ഓടുമ്പോൾ ഉഷ.. സ്വന്തമായ കാഴ്ച്ചപ്പാടുകൾ
ഭാവനയിൽ നിറപിടിപ്പിയ്ക്കു... ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്..

അന്ന് ഭവാനി അമ്മ ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ അപ്പോൾ മനസ്സിലായി
എങ്കിലും "ചുവപ്പ് മാത്രമല്ലല്ലൊ" നിറമായി എന്നുപറഞ്ഞത്... ഇന്നും ഒരു ചോദ്യ ചിഹ്നമാണ്...

മനസ്സിൽ എഴുതണമെന്ന അടങ്ങാത്ത ആഗ്രഹങ്ങൾ വന്നു തലതല്ലി ഒടുങ്ങുന്നത് അതേ നിറമുള്ള
ചോദ്യകല്ലിൽ തന്നെയാണ്. ആത്മാംശമില്ലാതെ ഒരാൾക്കും ഒന്നും എഴുതുവാൻ കഴിയില്ല എന്ന
തിരിച്ചറിവ് പലപ്പോഴും എന്നെ ഞാനറിയാതെ പിന്തിരിപ്പിയ്ക്കുന്നത് എന്നിലെ സ്ത്രീത്വം തന്നെ...

ഒരു പെൺകുട്ടി ചുംബനത്തെകുറിച്ച് സംസാരിച്ചാൽ,എഴുതിയാൽ അതിന് സദചാരത്തിന്റെ മതിലുകൾ പൊളിയ്ക്കുവാനുള്ള ശക്തിയുണ്ടെന്ന് പറയുന്നവരുടെ ഇടയിൽ പൂര്ണ്ണ ലൈംഗികതയേകുറിച്ചും, അതിന്റെ അനുഭൂതിയേയും,അനുഭവത്തേയും കുറിച്ച് വര്ണ്ണിച്ചാൽ അവളിൽ സാഡിസത്തിന്റെ മനോവൈകല്യങ്ങളെ ഇഴചേർത്ത് പുതിയ കഥകൾ നിറയ്ക്കുന്ന സാഹിത്യപർവ്വങ്ങൾ, അവിടെയ്ക്ക് മാലിനിയെന്ന ഞാൻസാഹിത്യക്കാർക്ക് മാത്രം അവകാശപ്പെട്ട തൂലികാനാമം എന്ന മുഖമൂടി അണിയുകയാണ്..

ഒരു വാചകത്തിന്റെ, നിറത്തിന്റെ നിർ വ്വചനം തേടി.. "ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ???
 
 
 
 
 
 
 

4 comments:

  1. മനുരാജ്, ഈ ഫോണ്ടൊന്ന് വലുതാക്കൂ. വായിക്കനൊട്ടും പറ്റുന്നില്ല

    ReplyDelete
  2. അതെ വലുതാക്കൂ

    ReplyDelete
  3. വായനക്കാർ Ctrl + അടിച്ചാൽ മതിയല്ലോ. :(

    പ്ക്ഷേ ഈ word verification അസഹനീയം.

    ReplyDelete
  4. നാസര്‍, താങ്ക്സ്. ഇങ്ങിനെ സൂം ചെയ്യാമെന്ന് ഇപ്പോള്‍ ആണറിയുന്നത്.

    ReplyDelete